kerala highcourt will send notice to AMMA and KERALA GOVT
അമ്മയും ഡബ്ലൂസിസി അംഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് താരസംഘടനയായ അമ്മയില്‍ പരാതി പരിഹാരത്തിന് ആഭ്യന്തര സംവിധാനം വേണമെന്ന ആവശ്യവുമായി വിമന്‍ ഇന്‍ കളക്ടീവ് പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് വനിതാപ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. നടിമാരായാ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്. ഇന്നാണ് ഹൈക്കോടതി ഹര്‍ജി പരിഗണിച്ചത്.
#Amma #WCC